കാഴ്ച്ചപ്പാടും ദൌത്യവും
- ജനകീയ ആസൂത്രണത്തിലൂടെ പ്രാദേശിക വികസനം ശക്തിപ്പെടുത്തുക.
- സുതാര്യവും അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണസേവനങ്ങൾ നൽകുക.
- കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക.
- കാർഷികം, ചെറുകിട വ്യവസായം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക.
- പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന നൽകുക.
- ഡിജിറ്റൽ സേവനങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി വേഗത്തിലും കാര്യക്ഷമമായും പൊതുസേവനങ്ങൾ ലഭ്യമാക്കുക.
- എല്ലാവരെയും ഉൾക്കൊള്ളുന്ന സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുക.