ഒറ്റനോട്ടത്തിൽ

കണ്ണൂര്‍ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടില്‍ പടിഞ്ഞാറ് ഭാഗത്തെ അഞ്ച് നിലയുള്ള സ്വന്തം വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവര്‍ത്തിച്ചുവരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ജില്ലാ പഞ്ചായത്ത് ഓഫീസ്, സെക്രട്ടറിയുടെ ചേമ്പർ, ഫൈനാന്‍സ് ഓഫീസറുടെ ചേമ്പർ, സീനിയർ സൂപ്രണ്ടുമാരുടെ ചേമ്പര്‍, ഫ്രണ്ട് ഓഫീസ്, പ്രസിഡണ്ടിന്റെ പി. എ യുടെ ചേമ്പർ എന്നിവ പ്രവര്‍ത്തിക്കുന്നു.  കൂടാതെ താഴത്തെ നിലയുടെ വടക്ക് ഭാഗത്ത് സിവിൽ സ്റ്റേഷനു അഭിമുഖമായി ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ഒന്നാമത്തെ നിലയില്‍ പ്രസിഡണ്ടിന്റെ ചേമ്പർ, വൈസ് – പ്രസിഡണ്ട് ഉൾപ്പെടെയുള്ള വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെ ചേംബർ, മിനി കോണ്‍ഫറന്‍സ് ഹാൾ, ഡിജിറ്റൽ മീറ്റിംഗ് ഹാൾ, സര്‍വ്വര്‍ റൂം എന്നിവയും രണ്ടാമത്തെ നിലയിൽ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയം, വീഡിയോ കോണ്‍ഫറന്‍സ് ഹാൾ, എഞ്ചിനീയറിംഗ് വിഭാഗം ഓഫീസ്, ഇന്‍വെസ്റ്റേഴ്സ് ഹെല്‍പ്പ്ഡെസ്ക്, ജനപ്രതിനിധികളുടെയും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്റെയും മുറികൾ എന്നിവയും പ്രവര്‍ത്തിക്കുന്നു. മൂന്നാമത്തെ നിലയില്‍ ജില്ലാപഞ്ചായത്ത് ഭരണസമിതി ഹാളും എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ റിക്കാര്‍ഡ് റൂമും, ശുചിമുറികളും സ്ഥിതി ചെയ്യുന്നു. നാലാം നിലയില്‍ കണ്‍കറന്‍റ് ഓഡിറ്റ് ഓഫീസും ജില്ലാപഞ്ചായത്ത് റെക്കോഡ് റൂമും പ്രവര്‍ത്തിക്കുന്നു. അഞ്ചാം നിലയിൽ ഭക്ഷണശാലയും സ്റ്റാഫ് റിക്രിയേഷൻ റൂമും സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാം നിലയിൽ പ്രസിഡണ്ടിന്റെയും, നാലാം നിലയിൽ സെക്രട്ടറിയുടെയും ഔദ്യോഗിക വസതികൾ.