ജില്ലാ പഞ്ചായത്തിൻ്റെ ചരിത്രം
പുരാതനകാലത്ത് കണ്ണൂർ മൂഷിക രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. തുടർന്ന് ചിറക്കൽ രാജവംശവും കോലത്തിരിയും ഭരിച്ചു. 14-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്ഥാപിതമായ അറക്കൽ രാജവംശം കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്നു. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ, ഡച്ചുകാർ, പിന്നീട് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കണ്ണൂരിലെത്തി. 1766-ൽ ഹൈദരാലി കോലത്തുനാട് കീഴടക്കി. തുടർന്ന് ടിപ്പു സുൽത്താന്റെ ഭരണത്തിനുശേഷം മലബാർ ബ്രിട്ടീഷ് ഭരണത്തിലായി. 20-ാം നൂറ്റാണ്ടിൽ ദേശീയ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ ശക്തമായി. ഗാന്ധിജി, ജവഹർലാൽ നെഹ്രു, കെ.ടി. കേശവമേനോൻ, സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ തുടങ്ങിയ നേതാക്കൾ പ്രധാന പങ്കുവഹിച്ചു. 1928-ൽ പയ്യന്നൂരിൽ പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കി. 1930-കളിൽ ഉപ്പുസത്യാഗ്രഹം, കള്ളുഷാപ്പ് പിക്കറ്റിംഗ് തുടങ്ങിയ സമരങ്ങൾ നടന്നു. എഡ്വേർഡ് ബ്രണ്ണൻ 1862-ൽ തലശ്ശേരിയിൽ ആധുനിക വിദ്യാലയം ആരംഭിച്ചു. പിന്നീട് അത് സർക്കാർ ഏറ്റെടുത്ത്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
പുതിയ വാർത്ത
ടെൻഡർ ക്ഷണിക്കുന്നു.
October 6, 2026
പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം
September 22, 2026