ആമുഖം

കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ സവിശേഷതകള്‍ സ്വന്തമായുള്ള ജില്ലയാണ് കണ്ണൂര്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ ജില്ലയുടെ ഭൂപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റിക്കൊണ്ടാണ് പില്‍ക്കാലത്ത് വയനാട് ജില്ലയും കാസര്‍ഗോഡ് ജില്ലയും രൂപീകരിച്ചത്. വടക്കുഭാഗത്ത് കാസര്‍ഗോഡ് ജില്ലയും, കര്‍ണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനവും വയനാട് ജില്ലയും, തെക്കുഭാഗത്ത് വയനാട്, കോഴിക്കോട് ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍. ജില്ലയുടെ ആകെ വിസ്തൃതി 2968 ചതുരശ്രകിലോമീറ്ററാണ്. ഇത് കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 7.6% വരും. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നിങ്ങനെ 9 ബ്ളോക്കുപഞ്ചായത്തുകളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 9 ബ്ളോക്കുകളിലായി 81 ഗ്രാമപഞ്ചായത്തുകളും 129 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, പയ്യന്നൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിങ്ങനെ 6 മുനിസിപ്പാലിറ്റികള്‍ ജില്ലയിലുണ്ട്. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി എന്നിങ്ങനെ മൂന്ന് താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ ആകെ 26 ഡിവിഷനുകളുണ്ട്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയെ പൊതുവായി അഞ്ചു മേഖലകളായി തിരിക്കാം. സമുദ്രത്തോട് തൊട്ടടുത്തുള്ള തീരപ്രദേശം, പശ്ചിമഘട്ട മേഖലയിലെ കുന്നുകളടങ്ങിയ വനപ്രദേശങ്ങള്‍, അതിനോട് തൊട്ടുകിടക്കുന്ന മലനാട്, കുന്നുകളും നിമ്നോന്നത പ്രദേശങ്ങളുമടങ്ങിയ ഇടമലനാട്, തീരപ്രദേശങ്ങളോടു തൊട്ടുകിടക്കുന്ന ഇടനാട് എന്നിവയാണ് പ്രസ്തുത അഞ്ചു മേഖലകള്‍. ഇവ കൂടാതെ വയലുകള്‍, പുഴകള്‍, പുഴയോരങ്ങള്‍, കടല്‍ത്തീരങ്ങള്‍, അഴിമുഖങ്ങള്‍, ചതുപ്പുനിലങ്ങള്‍, ഉപ്പുവെള്ളം നിറഞ്ഞ കായലുകള്‍, ശുദ്ധജല തോടുകള്‍ എന്നിവയെല്ലാം കാണപ്പെടുന്ന ജൈവസമ്പുഷ്ടമായ പ്രദേശമാണ് കണ്ണൂര്‍ ജില്ല. ചുവന്ന വെട്ടുകല്ലുകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ എക്കല്‍മണ്ണും, മണലും കൂടുതലായി കാണപ്പെടുന്നു. ഫോറസ്റ്റ് ലോം മണ്ണുകള്‍, ലാറ്ററൈറ്റിക് മണ്ണുകള്‍, ഹൈഡ്രോമോര്‍ഫിക് മണ്ണുകള്‍, റെഡ്ലോം മണ്ണുകള്‍, റിവറൈല്‍ എക്കല്‍ മണ്ണുകള്‍ എന്നീ മണ്ണിനങ്ങളാണ് ഇവിടെ സാധാരണയായി കണ്ടുവരുന്നത്. കണ്ണൂര്‍ ജില്ല 1957-ലാണ് രൂപം കൊണ്ടത്. ബ്രിട്ടീഷ് ഭരണകാലത്തും, 1957 വരെയും ഈ പ്രദേശം കോഴിക്കോട് കേന്ദ്രമായിട്ടുണ്ടായിരുന്ന മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു. ഇന്നത്തെ കാസര്‍ഗോഡ് ജില്ലയും വടക്കേ വയനാട് താലൂക്കും അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു.

 

            കണ്ണൂർ ജില്ല ഉൾപ്പെടുന്ന പ്രദേശം, ആദ്യം ഏഴിമല കേന്ദ്രീകരിച്ചും പിന്നീട് വളപട്ടണംകേന്ദ്രീകരിച്ചുംഭരണംനടത്തിയിരുന്നമൂഷകരാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. പതിനാലാം നൂറ്റാണ്ടോടെ, ഈ പ്രദേശം ചിറക്കൽ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന കോലത്തിരി രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായി.  ബ്രിട്ടീഷുകാരുടെ ഭരണത്തിൽ വരുന്നതിനു മുമ്പ്, ഈ പ്രദേശം, കോലത്തിരി, അറയ്ക്കൽ, കോട്ടയം എന്നീ രാജവംശങ്ങളാലാണ് ഭരിക്കപ്പെട്ടിരുന്നതെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.  കോലത്തിരിമാരുടെ ആസ്ഥാനം ചിറയ്ക്കൽ കടലായിയിലും അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം കണ്ണൂർ സിറ്റിയിലും കോട്ടയം രാജവംശത്തിന്റെ ആസ്ഥാനം കൂത്തുപറമ്പി നടുത്ത പുരളിമലയിലും ആയിരുന്നു.

            ബ്രിട്ടീഷുകാർ ഈ പ്രദേശം പിടിച്ചടക്കിയതോടെ, കണ്ണൂർ ജില്ലയുൾപ്പെടുന്ന പ്രദേശം മദ്രാസ് പ്രൊവിൻസിലെ മലബാർ ജില്ലയുടെയും സൌത്ത് കനറ ജില്ലയുടെയും ഭാഗമായി.  ഈ കാലഘട്ടത്തിൽ, കോഴിക്കോട് ആസ്ഥാനമായി മലബാർ കലക്ടരും മംഗലാപുരം കേന്ദ്രമാക്കി സൌത്ത് കനറ ജില്ലാ കലക്ടരും ഭരണം നടത്തി വന്നു.  1920 ന് ശേഷം ബ്രട്ടീഷ്  നിയമമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ബോർഡുകളും ജില്ലാ ബോർഡുക ളുമാണ് പരിമിതമായ ജനപങ്കാളിത്തത്തോടെ ഭരണം നടത്തി വന്നത്. ജില്ലാ ബോർഡു കൾ കേരള സംസ്ഥാന നിലവിൽ വരുന്നതുവരെ തുടർന്നു.  1954-55 കാലത്താണ് മദ്രാസ് വില്ലേജ് പഞ്ചായത്ത് നിയമമനുസരിച്ച് ഈ പ്രദേശത്ത് വില്ലേജ് പഞ്ചായത്തുകൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത്.

            1956 നവംബർ 1 ന് ഐക്യകേരളം രൂപപ്പെട്ടതിനു ശേഷം കണ്ണൂർ ജില്ല നിലവിൽ വന്നത് 1957 ജനുവരി ഒന്നിനാണ്.  തലശ്ശേരി, കാസർഗോഡ് എന്നീ രണ്ട് റവന്യൂ ഡിവിഷനുകളും വടക്കേ വയനാട്, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, ഹോസ്ദുർഗ്, കാസർഗോഡ് എന്നിങ്ങനെ ആറ് താലൂക്കുകളും 188 റവന്യൂ വില്ലേജുകളും അടങ്ങുന്നതാ യിരുന്നു അന്നത്തെ കണ്ണൂർ ജില്ല.  1957 ഏപ്രിൽ 5 ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വ ത്തിലുള്ള ആദ്യത്തെ കേരള ഗവൺമെന്റ് നിലവിൽ വന്നതോടെ ഭരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടായി.  1957 ആഗസ്റ്റ് 15 ന് ആദ്യത്തെ ഭരണപരിഷ്ക്കാര കമ്മിറ്റി രൂപീകരി ക്കുകയും അതിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഭരണ രംഗത്ത് അടിസ്ഥാന പരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.  മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നത് ആ ഗവൺമെന്റിന്റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു.

            1980 നവംബർ 1 ന് വയനാട് ജില്ല രൂപീകരിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് വടക്കേ വയനാട് താലൂക്ക് വേർപ്പെടുത്തി വയനാട് ജില്ലയോട് ചേർത്തു.  1984മെയ് 24 ന് കാസർഗോർഡ് ജില്ല രൂപീകരിച്ചപ്പോൾ ഹോസ്ദുർഗ്, കാസർഗോഡ് താലൂക്കുകൾ ആ ജില്ലയുടെ ഭാഗമായി.  പിന്നീട് 2013 മാർച്ചിൽ  ഇരിട്ടി താലൂക്കും, 2018 മാർച്ചിൽ പയ്യന്നൂർ താലൂക്കും നിലവിൽ  വന്നു.   ഇപ്പോൾ കണ്ണൂർ ജില്ലയിൽ തലശ്ശേരി, തളിപ്പറമ്പ് എന്നിങ്ങനെ 2 റവന്യൂ ഡിവലിഷനുകളും, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ എന്നിങ്ങനെ 5 താലൂക്കുകളും 132 റവന്യൂ വില്ലേജുകളുമുണ്ട്.   ഐക്യ കേരളം നിലവിൽ വന്നതിനു ശേഷം 1963 ഡിസംബറിലാണ് കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത് .  1964 ജനുവരി 1 ന് ആദ്യത്തെ പഞ്ചായത്ത് ഭരണ സമിതികൾ അധികാരത്തിലേറി.  അന്ന് കണ്ണൂർ ജില്ലയിൽ 145 പഞ്ചായത്തുകളും കണ്ണൂർ, തലശ്ശേരി എന്നിങ്ങനെ 2 മുനിസി പ്പാലിറ്റികളുമാണ് ഉണ്ടായിരുന്നത്.  പിന്നീട് 1978, 1983, 1988 വർഷങ്ങളിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകൾ നടന്നു.  ജില്ലാ തലത്തിൽ ആസൂത്രണ പ്രക്രിയകൾ ആരംഭിക്കുന്നത് 1982 കളിലാണ്,  പട്ടികജാതി. പട്ടികവർഗ്ഗ ഫണ്ടുകൾ ചെലവഴിക്കുന്നതിന് ജില്ലാ കലക്ട റുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു.    ആസൂത്രണ പദ്ധതികൾ നടപ്പിലാ ക്കിയത്, തുടർന്ന് 1991 ഫെബ്രുവരി 5ന് രൂപീകരിക്കപ്പെട്ട ജില്ലാ വികസന കൌൺസി ലിന് ജില്ലാ പ്ലാൻ തയ്യാറാക്കുന്നതിന് അധികാരം ലഭിക്കുകയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തു കളുടെ പങ്കാളിത്തത്തോടെ ജില്ലാതല വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാ ക്കാൻ തുടങ്ങുകയും ചെയ്തു.

            1991 ലാണ് ജില്ലാ കൌൺസിൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ മറ്റു ജില്ലകളോടൊപ്പം കണ്ണൂർ ജില്ലയിലും ജില്ലാ കൌൺസിൽ നിലവിൽ വന്നത്.  1991 ജനുവരി 29 ന് നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ഫെബ്രുവരി 5 ന് ജില്ലാ കൌൺസിൽ ഔപചാ രികമായി ജില്ലയുടെ ഭരണാധികാരം ഏറ്റെടുത്തു.  ജില്ലയിലെ 39 ഡിവിഷനുകളിൽ നിന്ന് താഴെ പറയുന്നവരാണ് ജില്ലാ കൌൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.

 

പേര്

സ്ഥാനം

ഡിവിഷൻ

1

ടി.കെ.ബാലൻ

പ്രസിഡണ്ട്

ധർമ്മടം

2

വടവതി വാസു

വൈസ് പ്രസിഡണ്ട്

കോടിയേരി

3

പി.കെ.ശ്രീമതി ടീച്ചർ

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

രാമന്തളി

4

പ്രൊഫ.ടി.എം.രാജഗോപാലൻ

സാമ്പത്തിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

തളിപ്പറമ്പ്

5

പി.നാരായണൻ

 

ചപ്പാരപ്പടവ്

6

പടിയൂർ ദാമോദരൻ

 

കല്യാട്

7

എൻ.കെ.നന്ദിനി

 

എടക്കാട്

8

വി.വി.സരോജിനി

 

കരിവെള്ളൂർ

9

എസ്.ജ്യോതി

 

പയ്യന്നൂർ

10

വി.കെ.അബ്ദുൾ ഖാദർ മൌലവി

 

മാടായി

11

പന്ന്യൻ രവിന്ദ്രൻ

 

അഴിക്കോട്

12

എൽ.വി.മുഹമ്മദ്

 

പാപ്പിനിശ്ശേരി

13

വി.രത്നാകരൻ

 

കണ്ണൂർ

14

കെ.വി.സുധീഷ്

 

ചിറക്കൽ

15

വി.രുഗ്മിണി ടീച്ചർ

 

മയ്യിൽ

16

കെ.ആർ.കുഞ്ഞിരാമൻ

 

ശ്രീകണ്ഠാപുരം

17

കെ.വി.ബാലൻ മാസ്റ്റർ

 

കണ്ണപുരം

18

എസ്.ആർ.ആന്റണി

 

ആലക്കോട്

19

ആർ.കൃഷ്ണൻ

 

പെരളശ്ശേരി

20

പി.ജയരാജൻ

 

കൂത്തുപറമ്പ്

21

കെ.കുഞ്ഞിമാത ടീച്ചർ

 

മട്ടന്നൂർ

22

കെ.ഡി.അഗസ്റ്റിൻ

 

പെരിങ്ങോം

23

പി.കല്യാണി ടീച്ചർ

 

പാട്യം

24

എം.സുരേന്ദ്രൻ

 

വേങ്ങാട്

25

മേരി കൊങ്ങോല

 

പായം

26

എം.വേലായുധൻ

 

ചെങ്ങളായി

27

വള്ള്യാടൻ ശാന്ത

 

ചിറ്റാരിപ്പറമ്പ്

28

പാട്യം സത്യൻ

 

കുന്നോത്തുപറമ്പ്

29

പി.പി.ഗോവിന്ദൻ

 

മാലൂർ

30

കെ.കെ.മുഹമ്മദ്

 

പാനൂർ

31

ഒ.സി.ജോൺ

 

പയ്യാവൂർ

32

പിലാക്കണ്ടി മുഹമ്മദലി

 

തലശ്ശേരി

33

ടി.എസ്.മാത്യൂ

 

കൊട്ടിയൂർ

34

വി.ലീല

 

പിണറായി

35

കെ.എ.ഗംഗാധരൻ

 

ചേലോറ

36

കെ.പി.ബാലകൃഷ്ണൻ മാസ്റ്റർ

 

പുഴാതി

37

ടി.ലീല ടീച്ചർ

 

മുണ്ടേരി

38

കെ.വി.നാണി ടീച്ചർ

 

പരിയാരം

39

വി.പി.റാഹില

 

ചൊക്ലി

           

            അന്ന് കണ്ണൂർ ജില്ലാ കലക്ടറായിരുന്ന പി.കമാൽകുട്ടി IAS  ആയിരുന്നു ജില്ലാ കൌൺസിലിന്റെ സെക്രട്ടറി.         

            1991 ൽ ജില്ലാ കൌൺസിൽ ഭരണം തുടങ്ങി നാല് മാസങ്ങൾ കഴിഞ്ഞപ്പോൾ 1991 ജൂണിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു.  തുടർന്ന് യു.ഡി.എഫ് ഗവൺമെന്റ് അധികാരത്തിലെത്തിയതോടെ ജില്ലാ കൌൺസിലുകളുടെ അധികാരങ്ങൾ ഒന്നൊന്നായി നീക്കം ചെയ്യുകയും അതിനെ നോക്കുകുത്തിക്ക് സമാനമാക്കി മാറ്റുകയും ചെയ്തു.  1994 ഏപ്രിൽ 24 ന്, 73, 74 ഭരണഘടനാ ഭേദഗതികളനുസരിച്ച് പുതിയ പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ നിലവിൽ വന്നതോടെ, ജില്ലാ കൌൺസിലുകൾ സ്വയം ഇല്ലാതായി.  1996 ആഗസ്റ്റ് 17 നാണ് ആസൂത്രണ പ്രക്രിയയുടെ മുഖഛായ തന്നെ മാറ്റിയ ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തിൽ രൂപംകൊണ്ടത് ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ 35 ശതമാനം ഫണ്ട് താഴെതട്ടിലേക്ക് കൈമാറാൻ ഗവൺമെന്റ് തീരുമാനി ക്കുകയും ത്രിതല പഞ്ചായത്തുകൾക്ക് ജനപങ്കാളിത്തത്തോടെ പദ്ധതികൾ തയ്യാറാക്കുന്ന തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും, പരിശീലന പരിപാടികളും സംസ്ഥാന സർക്കാറും ആസൂത്രണ ബോർഡും നൽകുകയും ചെയ്തതോടെ പുതിയൊരു മാറ്റം കേരളം ദർശിക്കുക യായിരുന്നു.

            1995 സപ്തംബറിലാണ് പുതിയ തദ്ദേശഭരണ നിയമങ്ങളനുസരിച്ചുള്ള ആദ്യ തെരഞ്ഞെടുപ്പ് കേരളത്തിൽ നടക്കുന്നത്.  ആദ്യത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണ സമിതി 1995 ഒക്ടോബർ 2 ന് അധികാരമേറ്റു.  ഇതുവരെയുള്ള അഞ്ച് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ പേരു വിവരം ചുവടെ കൊടുക്കുന്നു.

1995-2000

 

പേര്

ഡിവിഷൻ

സ്ഥാനം

1

പി.കെ.ശ്രീമതി ടീച്ചർ

ചെറുകുന്ന്

പ്രസിഡണ്ട്

2

പ്രൊഫ.എ.പി.അബ്ദുൾ ഖാദർ

ചൊക്ലി

വൈസ് പ്രസിഡണ്ട്

3

ജയിംസ് മാത്യൂ

പയ്യാവൂർ

വിദ്യാഭ്യാസ ചെയർമാൻ

4

പള്ളിപ്രം ബാലൻ

അഴീക്കോട്

ക്ഷേമകാര്യ ചെയർമാൻ

5

കുനിയിൽ അഹമ്മദ്ഹാജി

പാനൂർ

പൊതുമരാമത്ത് ചെയർമാൻ

6

വി.സി.ദേവസ്യ

ആലക്കോട്

അംഗം

7

പി.ദാക്ഷായണി

കുഞ്ഞിമംഗലം

അംഗം

8

വി.കെ.അബ്ദുൾ ഖാദർ മൌലവി

മാടായി

അംഗം

9

ഇ.വി.രാധ

പരിയാരം

അംഗം

10

പി.ടി.മാത്യൂ

ചെങ്ങളായി

അംഗം

11

മമ്പറം ദിവാകരൻ

ഇരിക്കൂർ

അംഗം

12

എം.ജയലക്ഷ്മി

മയ്യിൽ

അംഗം

13

കെ.ടി.അബ്ദുള്ളഹാജി

കൊളച്ചേരി

അംഗം

14

എ.പി.അബ്ദുള്ളകുട്ടി

വളപട്ടണം

അംഗം

15

കെ.പി.ബാലകൃഷ്ണൻ മാസ്റ്റർ

പുഴാതി

അംഗം

16

സി.എ.അജീർ മുണ്ടേരി

 

അംഗം

17

സി.കെ.പ്രഭാവതി

മുഴപ്പിലങ്ങാട്

അംഗം

18

എൻ.നാരായണി

അഞ്ചരക്കണ്ടി

അംഗം

19

 വി.ലീല

ധർമ്മടം

അംഗം

20

വി.കല്യാണി ടീച്ചർ

മൊകേരി

അംഗം

21

ടി.എസ്.മാത്യൂ

പേരാവൂർ

അംഗം

22

യു.ബാലചന്ദ്ര മേനോൻ

ആറളം

അംഗം

2000-2005

 

പേര്

ഡിവിഷൻ

സ്ഥാനം

1

ഒ.വി.നാരായണൻ

പാപ്പിനിശ്ശേരി

പ്രസിഡണ്ട്

2

എം.ജയലക്ഷ്മി

എടക്കാട്

വൈസ് പ്രസിഡണ്ട്

3

എം.സുരേന്ദ്രൻ

അഞ്ചരക്കണ്ടി

വികസനം ചെയർമാൻ

4

കെ.എ.ഗംഗാധരൻ

ചക്കരക്കല്ല്

ക്ഷേമകാര്യ ചെയർമാൻ

5

കുനിയിൽ അഹമ്മദ്ഹാജി

പാനൂർ

പൊതുമരാമത്ത് ചെയർമാൻ

6

പള്ളിപ്രം ബാലൻ

അഴീക്കോട്

ആരോഗ്യം ചെയർമാൻ

7

സണ്ണി ജോസഫ്

കൊട്ടിയൂർ

അംഗം

8

എൻ.വി.ചന്ദ്രബാബു

ഇരിക്കൂർ

അംഗം

9

പി.കെ.ഷാഹുൽ ഹമീദ്

പെരിങ്ങളം

അംഗം

10

പി.പി.മഹമൂദ്

പള്ളിക്കുന്ന്

അംഗം

11

വി.കെ.സരളദേവി

കരിവെള്ളൂർ

അംഗം

12

മേരി ചാക്കോ

ഉദയഗിരി

അംഗം

13

വള്ളിയാടൻ ശാന്ത

ചിറ്റാരിപ്പറമ്പ്

അംഗം

14

എം.സമ്പത്ത് കുമാർ

പിണറായി

അംഗം

15

പി.വി.ബാബുരാജ്

പരിയാരം

അംഗം

16

മുംതാസ് ബീഗം

തില്ലങ്കേരി

അംഗം

17

പി.വി.ബാലകൃഷ്ണൻ

മയ്യിൽ

അംഗം

18

മേരി കൊങ്ങാല

ഇരിട്ടി

അംഗം

19

സി.ജിഷ

പാട്യം

അംഗം

20

പി.ടി.മാത്യൂ

ആലക്കോട്

അംഗം

21

സി.കെ.മൂസഹാജി

മാടായി

അംഗം

22

പി.രാമചന്ദ്രൻ

ഏഴോം

അംഗം

23

സീബ ബാലൻ

ശ്രീകണ്ഠാപുരം

അംഗം

 

2005-2010

 

പേര്

ഡിവിഷൻ

സ്ഥാനം

1

കെ.കെ..നാരായണൻ

പാപ്പിനിശ്ശേരി

പ്രസിഡണ്ട്

2

പി.രാമചന്ദ്രൻ

 

വൈസ് പ്രസിഡണ്ട്

3

സി.രവിന്ദ്രൻ

അഞ്ചരക്കണ്ട്

പൊതുമരാമത്ത് ചെയർമാൻ

4

എൻ.വി.ചന്ദ്രബാബു

ഇരിക്കൂർ

വികസനം ചെയർമാൻ

5

അഡ്വ.എം.സമ്പത്ത് കുമാർ

പിണറായി

വിദ്യാഭ്യാസം ചെയർമാൻ

6

ഒ.പി.ഷീജ

പെരിങ്ങളം

ക്ഷേമകാര്യം ചെയർമാൻ

7

കെ.കെ.കൃഷ്ണൻ

കരിവെള്ളൂർ

അംഗം

8

പി.വി.ബാബുരാജ്

ഉദയഗിരി

അംഗം

9

മോളി ജോസഫ്

ആലക്കോട്

അംഗം

10

പി.പി.ഷൈമ

ശ്രീകണ്ഠാപുരം

അംഗം

11

അഡ്വ.ബിനോയ് കുര്യൻ

ഇരിട്ടി

അംഗം

12

പി.സി.ഷാജി

വള്ളിത്തോട്

അംഗം

13

വത്സൻ അത്തിക്കൽ

കൊട്ടിയൂർ

അംഗം

14

കെ.ടി.ജോസ്

പേരാവൂർ

അംഗം

15

കെ.കെ.പവിത്രൻ

പാനൂർ

അംഗം

16

ഉമൈബ ടീച്ചർ

ചൊക്ലി

അംഗം

17

പി.അശോകൻ

വേങ്ങാട്

അംഗം

18

കെ.സീന

ചക്കരക്കൽ

അംഗം

19

ചന്ദ്രൻ കിഴുത്തള്ളി

എടക്കാട്

അംഗം

20

പി.ബാലൻ

മയ്യിൽ

അംഗം

21

പി.സമീറ ടീച്ചർ

പാപ്പിനിശ്ശേരി

അംഗം

22

രോഷ്നി ഖാലിദ്

പള്ളിക്കുന്ന്

അംഗം

23

പയ്യരട്ട ശ്രീദേവി ടീച്ചർ

ഏഴോം

അംഗം

24

പി.പി.തമ്പായി

കുഞ്ഞിമംഗലം

അംഗം

25

പി.സി.റഷീദ്

പരിയാരം

അംഗം

26

ടി.എം.ഷാജി

ഇരിക്കൂർ

അംഗം

 

2010-2015

 

പേര്

ഡിവിഷൻ

സ്ഥാനം

1

പ്രൊഫ.കെ.എ.സരള

മയ്യിൽ

പ്രസിഡണ്ട്

2

ടി.കൃഷ്ണൻ

പെരളശ്ശേരി

വൈസ് പ്രസിഡണ്ട്

3

എ.പി.സുജാത

കതിരൂർ

വികസനം ചെയർപേഴ്സൻ

4

കെ.നാരായണൻ

പാപ്പിനിശ്ശേരി

പൊതുമരാമത്ത് ചെയർമാൻ

5

പി.റോസ

ഇരിട്ടി

ആരോഗ്യ/വിദ്യാഭ്യാസ ചെയർപേഴ്സൺ

6

ഒ.രതി

പാട്യം

ക്ഷേമകാര്യ ചെയർപേഴ്സൺ

7

ഇ.പി.കരുണാകരൻ

കരിവെള്ളൂർ

അംഗം

8

കെ.സത്യഭാമ

മാതമംഗലം

അംഗം

9

സജി കുറ്റ്യാനിമറ്റം

നടുവിൽ

അംഗം

10

ഡോ.കെ.വി.ഫിലോമിന

ശ്രീകണ്ഠാപുരം

അംഗം

11

ഡെയ്സി മാണി

ഉളിക്കൽ

അംഗം

12

കെ.മീനാക്ഷി ടീച്ചർ

മാലൂർ

അംഗം

13

അഡ്വ.കെ.ജെ.ജോസഫ്

പേരാവൂർ

അംഗം

14

പി.വി.രജിന്ദ്രനാഥ്

പാനൂർ

അംഗം

15

ഹമീദ് കരിയാട്

പെരിങ്ങളം

അംഗം

16

കെ.രവീന്ദ്രൻ മാസ്റ്റർ

പിണറായി

അംഗം

17

പി.ഗൌരി

വേങ്ങാട്

അംഗം

18

പി.കെ.ശബരീഷ് കുമാർ

അഞ്ചരക്കണ്ടി

അംഗം

19

കെ.പി.ഷജീറ

തില്ലങ്കേരി

അംഗം

20

പി.മാധവൻ മാസ്റ്റർ

എളയാവൂർ

അംഗം

21

പി.പി.ഹമീദ്

പള്ളിക്കുന്ന്

അംഗം

22

കെ.എം.സപ്ന

അഴീക്കൽ

അംഗം

23

പി.പി.ദിവ്യ

ചെറുകുന്ന്

അംഗം

24

പി.ടി.രുഗ്മിണി

പരിയാരം

അംഗം

25

എം.വി.രാജീവൻ

കടന്നപ്പള്ളി

അംഗം

26

എം.കുഞ്ഞിരാമൻ

കുഞ്ഞിമംഗലം

അംഗം

 

2015-2020

 

പേര്

ഡിവിഷൻ

സ്ഥാനം

1

കെ.വി.സുമേഷ്

പരിയാരം

പ്രസിഡണ്ട്

2

പി.പി.ദിവ്യ

കടന്നപ്പള്ളി

വൈസ് പ്രസിഡണ്ട്

3

വി.കെ.സുരേഷ് ബാബു

കോളയാട്

വികസനം ചെയർമാൻ

4

ടി.ടി.റംല

കതിരൂർ

ക്ഷേമകാര്യ ചെയർപേഴ്സൺ

5

കെ.ശോഭ

ചെമ്പിലോട്

പൊതുമരാമത്ത് ചെയർപേഴ്സൺ

6

കെ.പി.ജയബാലൻ

അഴീക്കോട്

ആരോഗ്യ/വിദ്യാഭ്യാസ ചെയർമാൻ

7

പി.ജാനകി

കരിവെള്ളൂർ

അംഗം

8

സുമിത്ര ഭാസ്കരൻ

ആലക്കോട്

അംഗം

9

ജോയി കൊന്നക്കൽ

നടുവിൽ

അംഗം

10

പി.കെ.സരസ്വതി

പയ്യാവൂർ

അംഗം

11

തോമസ് വർഗ്ഗീസ്

ഉളിക്കൽ

അംഗം

12

സണ്ണി മേച്ചേരി

പേരാവൂർ

അംഗം

13

അഡ്വ.മാർഗരറ്റ ജോസ്

തില്ലങ്കേരി

അംഗം

14

കാരായി രാജൻ

പാട്യം

അംഗം

15

കെ.പി.ചന്ദ്രൻ

കൊളവല്ലൂർ

അംഗം

16

ടി.ആർ.സുശീല

പയ്യന്നൂർ

അംഗം

17

പി.വിനീത

പിണറായി

അംഗം

18

പി.ഗൌരി

വേങ്ങാട്

അംഗം

19

കെ.മഹിജ

കൂടാളി

അംഗം

20

കെ.നാണു

മയ്യിൽ

അംഗം

21

അജിത്ത് മാട്ടൂൽ

കൊളച്ചേരി

അംഗം

22

പി.പി.ഷാജിർ

കല്ല്യാശ്ശേരി

അംഗം

23

അൻസാരി തില്ലങ്കേരി

ചെറുകുന്ന്

അംഗം

24

ആർ.അജിത

കുഞ്ഞിമംഗലം

അംഗം

 

            ഇപ്പോൾ ജില്ലയിൽ ജില്ലാ പഞ്ചായത്തിനു പുറമെ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമ പഞ്ചായത്തുകൾ, 9 മുനിസിപ്പാലിറ്റികൾ, ഒരു മുനിസിപ്പൽ കോർപ്പറേഷൻ എന്നിവ നിലവിലുണ്ട്.  കേരളത്തിലെ ഒരേയൊരു കന്റോൺമെന്റ് ബോർഡും കണ്ണൂരിലാണുള്ളത്.

 

1996 ൽ

2021 ൽ

ഓഫീസ് കെട്ടിടം

നിലവിലില്ല

സ്വന്തം കെട്ടിടം

സ്വന്തം ജീവനക്കാർ

18 പേർ

36 പേർ

വാഹനം

2 എണ്ണം

5 എണ്ണം

 

            ജില്ലാ പഞ്ചായത്ത് നിലവിൽ വരുമ്പോൾ സ്വന്തമായ ഓഫീസ് കെട്ടിടമോ ഇന്നുള്ള മറ്റു സൌകര്യങ്ങളോ ഉണ്ടായിരുന്നില്ല.  കലക്ടറേറ്റിൽ തന്നെയായിരുന്നു ആദ്യം ജില്ലാ പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്.  കലക്ടറുടെ ചെമ്പറിന് തൊട്ടടുത്തായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചെമ്പർ.  റവന്യൂ വകുപ്പിൽ നിന്നും കെ.എൽ.13-3576, കെ.എൽ.13 സി 356 എന്നീ രണ്ട് അംബാസിഡർ കാറുകളാണ് ജില്ലാ പഞ്ചായത്തിന് അന്ന് വിട്ടുകിട്ടിയത്.  പിന്നീട് 1998 ൽ മാർഷൽ ജീപ്പ് ജില്ലാ പഞ്ചായത്ത് സ്വന്തമായി വാങ്ങി.  പിന്നീട്, സ്വന്തം ഓഫീസ് കെട്ടിടം 2018 ൽ യാഥാർത്ഥ്യമായി.  ഇന്നോവ ക്രിസ്റ്റ (പ്രസിഡണ്ട്), മാരുതി എർട്ടിഗ (വൈസ് പ്രസിഡണ്ട്), നിസാൻ സണ്ണി  (സെക്രട്ടറി), മഹീന്ദ്ര ബോലേറോ ജീപ്പ് (ഓഫീസ് ആവശ്യത്തിന്).  മഹീന്ദ്ര ജീപ്പ് (പി.എ.യു. വിൽ നിന്നും വിട്ടുകിട്ടിയത്) എന്നീ വാഹനങ്ങൾ, ആധുനിക സൌകര്യങ്ങളുള്ള മീറ്റിംഗ് ഹാളും, ഡിസ്കഷൻ മുറിയും, അഞ്ഞൂറോളം പേർക്കിരിക്കാവുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ഓഡിറ്റോറിയം, വീഡിയോ കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ അടങ്ങിയ 3 നിലകളോട് കൂടിയ ഓഫീസ്  കെട്ടിടവും അനുബന്ധമായി വാണിജ്യ സ്ഥാപ നങ്ങൾ, ബാങ്കുകൾ എന്നിവയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുടെ ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ളവ ഉൾക്കൊള്ളുന്നതുമായ കെട്ടിട സമുഛയം തുടങ്ങിയ സൌകര്യങ്ങളെല്ലാം ആർജ്ജിച്ചു.