സ്ഥാപനങ്ങള്‍

കൈമാറിക്കിട്ടിയ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും

അധികാരം വികേന്ദ്രീകരണത്തിന്റെ ഭാഗമായി അധികാരം താഴെ തട്ടിലേക്ക് നല്‍കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട വകുപ്പുകളിലെ അതിലെ ഉദ്യോഗസ്ഥരേയും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാര്‍  എന്ന തരത്തില്‍ പ്രവര്‍ത്തിക്കാനാവശ്യമായ നിയമപിന്‍ബലവും പണവും നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കൈമാറ്റം ചെയ്ത സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പേരിലായി മാറിക്കഴിഞ്ഞു. പഞ്ചായത്ത് രാജ് നിയമത്തില്‍ 5-ാം പട്ടികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം നടപ്പിലാക്കുന്നതിന് കൈമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ബാദ്ധ്യസ്ഥരാണ്. അതോടൊപ്പം തന്നെ സര്‍ക്കാറിന്റെ മറ്റ് പരിപാടികള്‍ നടപ്പിലാക്കാനുള്ള ബാദ്ധ്യതയും ഈ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വിവരം താഴെ കൊടുക്കുന്നു.
  • കൃഷി വകുപ്പ്
 1. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസറും സ്റ്റാഫും  2. അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ( വാട്ടര്‍ മാനേജ്മെന്റ്) അനുബന്ധ തസ്തികകള്‍  3. അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ( ഹോര്‍ട്ടികള്‍ച്ചര്‍) അനുബന്ധ തസ്തികകള്‍  4. ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍  ഓഫീസര്‍, അനുബന്ധ തസ്തികകള്‍  5. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ (അഗ്രികള്‍ച്ചര്‍) അനുബന്ധ തസ്തികകള്‍  6. കൃഷി ഫാം കരിമ്പം, ഫാം സൂപ്രണ്ട് ഉള്‍പ്പെടെ എല്ലാ തസ്തികകളും  7. ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, കണ്ണൂര്‍ അസിസ്റ്റന്‍റ് കെമിസ്റ്റ് ഉള്‍പ്പെടെ എല്ലാ തസ്തികകളും  8. മൊബൈല്‍ മണ്ണ് പരിശോധനാ ലബോറട്ടറി, കണ്ണൂര്‍ അസിസ്റ്റന്‍റ് കെമിസ്റ്റ് ഉള്‍പ്പെടെ എല്ലാ തസ്തികകളും  9. പാലയാട് കൃഷി ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ തസ്തികകളും  10. വേങ്ങാട് കൃഷി ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ തസ്തികകളും  11. കാങ്കോല്‍ കൃഷി ഓഫീസര്‍ ഉള്‍പ്പടെ എല്ലാ തസ്തികകളും  12. ജില്ലാ ഫാം, തളിപ്പറമ്പ്
  • മൃഗസംരക്ഷണ ഓഫീസറും, സ്റ്റാഫും
 1. ജില്ലാ മൃഗസംരക്ഷണ ഓഫീസറും സ്റ്റാഫും   2. ജില്ലാ മൃഗാശുപത്രി  3. ആടുവളര്‍ത്തുകേന്ദ്രം, കൊമ്മേരി  4. ആര്‍.എ.ഐ.സി. കണ്ണൂര്‍  5. ആര്‍.എ.ഐ.സി. ഇരിട്ടി  6. ആര്‍.എ.ഐ.സി. പയ്യന്നൂര്‍  7. ആര്‍.എ.ഐ.സി. കൊമ്മേരി  8. മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റ്, പെരളശ്ശേരി  9. മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റ്, ഉളിക്കല്‍   മേല്‍പറഞ്ഞ സ്ഥാപനങ്ങളുടെ മേധാവികളും അനുബന്ധ തസ്തികകളും
  • മത്സ്യബന്ധന വകുപ്പ്
 1. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, കണ്ണൂര്‍, അനുബന്ധ തസ്തികകളും  2. ഫിഷറീസ് ഹൈസ്കൂള്‍
  • ക്ഷീര വികസന വകുപ്പ്
 1. ഡെപ്യുട്ടി ഡയറക്ടര്‍, അനുബന്ധ തസ്തികകള്‍
  • വ്യവസായ വകുപ്പ്
 1. ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം, കണ്ണൂര്‍, അനുബന്ധ തസ്തികകള്‍
  • ഗ്രാമവികസന വകുപ്പ്
 1. വനിതാ ക്ഷേമ ഓഫീസര്‍, അനുബന്ധ തസ്തികകള്‍  2. അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണര്‍ (ജനറല്‍) അനുബന്ധ തസ്തികകള്‍
  • പൊതുവിദ്യാഭ്യാസ വകുപ്പ്
 1. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (എച്ച് ക്യു) എന്നിവരും അനുബന്ധ  തസ്തികകളും  2. ഹെസ്കൂളുകള്‍ (അനുബന്ധിച്ചുള്ള പ്രൈമറി സ്കൂളുകള്‍ അടക്കം), ഹയര്‍ സെക്കണ്ടറി   സ്കൂളുകള്‍.  3. ടീച്ചേര്‍സ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്  4. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍.
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
 1. ടി.ജി.എം.ടി സെന്‍റര്‍, നെരുവമ്പ്രം  2. ടി.ജി.എം.ടി സെന്‍റര്‍, ധര്‍മ്മടം
  • സഹകരണ വകുപ്പ്
 1. അസിസ്റ്റന്‍റ് രജിസ്ട്രാര്‍ (എസ്.സി/എസ്.ടി.) അനുബന്ധ തസ്തിക
  • പൊതുമരാമത്ത് വകുപ്പ്
 1. എക്സിക്യൂട്ടിവ് എഞ്ചിനീയര്‍, എല്‍.എസ്.ജി.ഡി., കണ്ണൂര്‍, അനുബന്ധ തസ്തികകള്‍
  • ആരോഗ്യവകുപ്പ്
 1. ഡി.എം.ഒ. (എച്ച്) കണ്ണൂര്‍  2. ഡി.എം.ഒ. (ഐ.എസ്.എം.) കണ്ണൂര്‍  3. ഡി.എം.ഒ (ഹോമിയോ), കണ്ണൂര്‍  4. ജില്ലാ ആശുപത്രി (എച്ച് ക്യു) കണ്ണൂര്‍, അനുബന്ധ തസ്തികകളും  5. ജില്ലാ ആയുര്‍വ്വേദ ആശുപത്രി, കണ്ണൂര്‍  6. ജില്ലാ ഹോമിയോ ആശുപത്രി, കണ്ണൂര്‍, അനുബന്ധ തസ്തികള്‍
  • സാമൂഹ്യക്ഷേമവകുപ്പ്
 1. ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ആന്‍റ് സ്റ്റാഫ്, കണ്ണൂര്‍  2. ജില്ലാ പ്രോഗ്രാം ഓഫീസര്‍, ഐ.സി.ഡി.എസ്., കണ്ണൂര്‍
  • പട്ടികജാതി വികസന വകുപ്പ്
 1. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആന്‍റ് സ്റ്റാഫ്, കണ്ണൂര്‍
  • പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
 1. പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി. ആന്‍റ് സ്റ്റാഫ്, കണ്ണൂര്‍
  • ഖാദി ആന്‍റ് വില്ലേജ് ഇന്‍ഡസ്ട്രീസ്
 1. ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍, അനുബന്ധ തസ്തികള്‍