കാർഷികയന്ത്രങ്ങൾ സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നു

Posted on Thursday, July 31, 2025
കണ്ണൂർ ജില്ലയിൽ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതികൾക്ക് പരമാവധി മൂന്നുലക്ഷം രൂപ വരെ വിലവരുന്ന കാർഷികയന്ത്രങ്ങൾ സൗജന്യനിരക്കിൽ നിബന്ധനകൾക്ക് വിധേയമായി വിതരണം ചെയ്യുന്നു. നടീൽയന്ത്രം, പ്രേയറുകൾ, ടില്ലർ, മെതിയന്ത്രം എന്നിവയാണ് പദ്ധതിയിൽ  ഉൾപ്പെടുത്തിയ കാർഷികയന്ത്രങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ ഇതേ പദ്ധതിയിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് അവയൊഴികെ യന്ത്രങ്ങൾക്കും വീണ്ടും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ ഗുണഭോക്തൃവിഹിതമായി 10% തുക ജില്ലാപഞ്ചായത്തിൽ മുൻകൂറായി അടവാക്കേണ്ടതാണ്. അപേക്ഷ ഫോറം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ്റ് എക്സ‌ിക്യൂട്ടീവ് എൻജിനീയറോഫീസിലും ലഭ്യമാണ്. അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ താഴെ കൊടുത്തിട്ടുണ്ട്. അപേക്ഷ ഫോറം കൃഷിഓഫീസറുടെ സാക്ഷ്യപത്രത്തിനൊപ്പം കൃഷി അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയരുടെ കാര്യാലയം, സെക്കന്റ് ഫ്ലോർ, സെൻട്രൽ മാർക്കറ്റ് ബിൽഡിങ്, ക്യാമ്പ് ബസാർ കണ്ണൂർ, 670001 വിലാസത്തിൽ എന്ന 14/08/2025 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9383472050 ,9383472051 ,9383472052 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.